കേരളം

സിഎജി റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും

സമകാലിക മലയാളം ഡെസ്ക്

വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അക്കൗണ്ടന്റ് ജനറലിന് പരാതി നല്‍കും. സിഎജി റിപ്പോര്‍ട്ടില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്ന സംശയവും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ഉന്നയിക്കും. 

വിശദമായ പഠനം നടത്താതെയാണ് വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 25 വര്‍ഷമായി വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാനം നടത്തിയ ശ്രമങ്ങള്‍ കാണാതെയാണ് സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ഉന്നയിക്കും. 

അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തയ്യാറാക്കിയ പദ്ധതി റിപ്പോര്‍ട്ടും തന്റെ സര്‍ക്കാരിന്റെ പദ്ധതി റിപ്പോര്‍ട്ടും തമ്മില്‍ താരതമ്യ പഠനം നടത്താന്‍ സിഎജി തയ്യാറായിട്ടില്ലെന്നും അക്കൗണ്ടന്റ് ജനറലിന് നല്‍കുന്ന പരാതിയില്‍ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാണിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍