കേരളം

മെത്രാന്‍മാരായതുകൊണ്ട് ക്രിസ്ത്യാനികളാകില്ല; കുരിശ് പൊളിച്ചതിനെ എതിര്‍ക്കാത്ത സഭകള്‍ക്കെതിരെ സ്പിരിറ്റ് ഇന്‍ ജീസസ് 

സമകാലിക മലയാളം ഡെസ്ക്

മൂന്നാറില്‍ അനധികൃതമായി ഭൂമി കയ്യേറി സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപിച്ച കുരിശിനെ തള്ളിപ്പറഞ്ഞ ക്രിസ്തീയ സഭ മെത്രാന്‍മാര്‍ക്കെതിരെ സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ. സ്പിരിറ്റ് ഇന്‍ ജീസസ് മുഖമാസക ഹോളി ക്വീനില്‍ ടോം സക്കറിയ എഴുതിയ ലേഖനത്തിലാണ് സഭാ അധ്യക്ഷന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്‍മാര്‍ പോഴന്‍മാര്‍. സഭാ നേതൃതം ഇതിന് വലിയ വില നല്‍കേണ്ടിവരും. മെത്രാന്‍മാരായതുകൊണ്ട് ക്രിസ്ത്യാനികളാകില്ല. യാക്കോബായ മെത്രാന്‍മാര്‍ സുഭിക്ഷ ഭക്ഷണവും പട്ടുവസ്ത്രങ്ങളുമായി കഴിയുന്നവര്‍. കത്തോലിക്ക സഭയേയും ടോം സക്കറിയ വിമര്‍ശിക്കുന്നു. 

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാദമായി സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറി കുരിശ് സ്ഥാപിച്ചിരുന്ന പാപ്പാത്തിച്ചോലയിലെ സ്ഥലം റവന്യു വകുപ്പ് തിരികെപ്പിടിക്കുകയും കുരിശ് പൊളിച്ച് നീക്കുകയും ചെയ്തിരുന്നു. കുരിശ് നീക്കിയതുമായി ബന്ധപ്പെട്ട് സഭാ നേതാക്കള്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്താതിരുന്നതാണ് സ്പിരിറ്റ് ഇന്‍ ജീസസിനെ സഭകള്‍ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ