കേരളം

നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് നാലു മരണം; ഒരാളെ രക്ഷപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  തിരുവനന്തപുരം പാങ്ങാപ്പാറയില്‍ മണ്ണിടിഞ്ഞു വീണ് നാലു മരണം. ഫ്‌ലാറ്റ് നിര്‍മാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. നാലു പേരുടെ മരണം പൊലീസ് സ്ഥിരീകരിച്ചു. ബിഹാര്‍ സ്വദേശി ഹര്‍ണാദ് ബര്‍മന്‍, ഭോജ, സപന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നും കണ്ടെത്തി.

ഒരാളെ മണ്ണിനടിയില്‍ നിന്നും രക്ഷപ്പെടുത്തി. വേങ്ങോട്‌ സ്വദേശി സുദര്‍ശനെയാണ് രക്ഷപ്പെടുത്തിയിരിക്കുന്നത്.ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആറ്‌ പേരാണ്‌ മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. അന്യസംസ്ഥാന തൊഴിലാളികളാണ് കൂടുതലും നിര്‍മാണ സ്ഥലത്ത് ഉണ്ടായിരുന്നത്.

മൂന്ന് പേരെ ഇതുവരെ മണ്ണിനടിയില്‍ നിന്നും കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടില്ല. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേര്‍പ്പറേറ്റ് സൊസൈറ്റിയുടെ ഫ്‌ലാറ്റിലാണ് അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം; നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം

പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തി, ബാങ്കില്‍ പണവുമായെത്തിയത് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് കിട്ടിയതിനാല്‍: എം എം വര്‍ഗീസ്