കേരളം

യെച്ചൂരിക്ക് നേരെയുള്ള സംഘ്പരിവാര്‍ കയ്യേറ്റം ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമെന്ന് കെ കെ രമ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ദില്ലിയില്‍ ഏകെജി ഭവനില്‍ സഖാവ് യെച്ചൂരിക്ക് നേരെ നടന്ന സംഘപരിവാര്‍ കയ്യേറ്റം തീര്‍ച്ചയായും ഈ നാടിന്റെ ജനാധിപത്യക്രമത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് ആര്‍എംപി നേതാവ് കെകെ രമ. ഭിന്നാഭിപ്രായങ്ങളെ കായികമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് അസഹിഷ്ണുതയ്‌ക്കെതിരെ ജനാധിപത്യവിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വരണമെന്നും രമ പറഞ്ഞു.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ ആക്രമിച്ച് നിശബ്ദമാക്കാന്‍ കഴിയുമെന്ന് കരുതുന്ന ഫാസിസ്റ്റ് മൗഢ്യങ്ങള്‍ ഇവിടെ അനുവദിച്ചു കൂടാ. ഭരണാധികാരവും ഗുണ്ടാസംഘങ്ങളും കൈയ്യിലുണ്ടായാല്‍ ജനാധിപത്യത്തിന്റെ നാവറുക്കാമെന്നും രാഷ്ട്രീയ എതിരാളികളെ ആക്രമിച്ച് അവസാനിപ്പിക്കാമെന്നും കരുതുന്നവരെ ചെറുക്കുക തീര്‍ച്ചയായും ഓരോ ജനാധിപത്യവാദിയുടേയും അടിയന്തിര കടമയാണ്. യെച്ചൂരിക്കെതിരായ ഫാസിസ്റ്റ് ആക്രമണത്തില്‍ അമര്‍ഷം.. പ്രതിഷേധം.. എന്ന് കെ കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ