കേരളം

ഏറ്റവും കൂടുതല്‍ മൊബൈല്‍ ബില്‍ പ്രതിപക്ഷ നേതാവിന്

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കുന്ന ഔദ്യോഗിക മൊബൈല്‍ ബില്ലിന്റെ കണക്കെടുത്തപ്പോള്‍ ഏറ്റവും കൂടുതല്‍ തുക ബില്ലായിട്ടുള്ളത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്. മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും കടത്തിവെട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ഫോണുപയോഗം.

ഏപ്രില്‍ മാസത്തെ ബില്ലടച്ചതിന്റെ രേഖകളില്‍നിന്നാണ് ഈ കണക്കു വ്യക്തമായത്. എല്ലാം ബിഎസ്എന്‍എല്‍ നമ്പരുകളാണ്. ഏപ്രിലില്‍ രമേശ് ചെന്നിത്തലയുടെ ഫോണ്‍ ബില്ലിനത്തില്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ടി വന്നത് 6559 രൂപയാണ്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ബില്‍ 1068 രൂപ മാത്രം. 

3550 രൂപ ബില്‍ വന്ന മന്ത്രി കടകംപുള്ളി സുരേന്ദ്രനാണ് മന്ത്രിമാര്‍ക്കിടയില്‍ ഏറ്റവുമധികം ഫോണുപയോഗം നടത്തിയത്. 1999 രൂപയുടെ ബില്ലുമായി ധനമന്ത്രി തോമസ് ഐസക് രണ്ടാം സ്ഥാനത്തും 1903 രൂപയുടെ ബില്ലുമായി മന്ത്രി എകെ ബാലന്‍ മൂന്നാം സ്ഥാനത്തുമുണ്ട്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീലിന് 1286 രൂപയുടെ ബില്ലാണ് സര്‍ക്കാര്‍ അടച്ചത്. ബാക്കിയുള്ള മന്ത്രിമാരെല്ലാം ആയിരത്തില്‍ താഴെ നിരക്കേ ഉപയോഗിച്ചിട്ടുള്ളു. അതില്‍ ഒന്‍പത് മന്ത്രിമാര്‍ 622 രൂപയുടെ മിനിമം നിരക്ക് മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു