കേരളം

സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ ബോംബാക്രമണം; കോഴിക്കോട് ഇന്ന് ഹര്‍ത്താല്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെ ബോംബാക്രമണം. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎമ്മിന്റെ ആരോപണം. 

ബോംബേറില്‍ പ്രതിഷേധിച്ച് കോഴിക്കോട് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച്.കണാരന്‍ സ്മാരക മന്ദിരത്തിലെത്തിയ പി.മോഹനന് നേരെ പുലര്‍ച്ചെ 1.10ടെ ആയിരുന്നു ആക്രമണം. 

കാറില്‍ നിന്നും ഓഫീസിലേക്ക് നടക്കവെ ആറോളം വരുന്ന സംഘം പിന്നിലൂടെ വന്ന് ബോംബെറിയുകയായിരുന്നു. ഫറോക്ക് ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായതറിഞ്ഞ് അവിടെ പോയി തിരുച്ചുവരുമ്പോഴാണ് മോഹനന് നേരെ ബോംബേറുണ്ടായത്. സ്റ്റീല്‍ ബോംബാണ് ആക്രമികള്‍ എറിഞ്ഞത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി.ബോംബിന്റെ ചീളുകള്‍ തെറിച്ച് ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ