കേരളം

കോഴിക്കോട് രണ്ടാം ദിവസത്തെ ഹര്‍ത്താല്‍ തുടങ്ങി; ബിജെപി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരുടെ ആക്രമണത്തിനെതിരെ ബിഎംഎസ് കോഴിക്കോട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. ബിഎംഎസ് ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. അതിനിടെ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്റെ വീടിന് നേരെ കല്ലേറുണ്ടായി. വടകരയിലെ വള്ളിയോടുള്ള വീടിന് നേരെയുണ്ടായ കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലേറിന് പിന്നില്‍ സിപിഎം ആണെന്ന് സജീവന്‍ ആരോപിച്ചു. 

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കോഴിക്കോട് ഹര്‍ത്താല്‍. സിപിഎം കോഴിക്കോട്ട് ജില്ലാ സെക്രട്ടറി പി.മോഹനന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച എല്‍ഡിഎഫ് കോഴിക്കോട് ഹര്‍ത്താല്‍ നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ