കേരളം

മത്സ്യാവതാരത്തില്‍ പിടിമുറുക്കിയിട്ടുണ്ട്, ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ വഴിയെ വരുമെന്ന് ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് വി.ടി.ബല്‍റാം എംഎല്‍എ. മത്സ്യാവതാരത്തില്‍ പിടി മുറുക്കിയിട്ടുണ്ട്. ഇനി കൂര്‍മം, വരാഹം എന്നിങ്ങനെ ഓരോന്നായി വഴിയെ വരുമെന്ന് ബല്‍റാം പരിഹസിക്കുന്നു. 

ഇവയെല്ലാം പിടിമുറുക്കി കഴിഞ്ഞിട്ടേ മാന്‍ഡ്‌സോറിലെ കര്‍ഷകര്‍ അടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞെന്ന് വരികയുള്ളു. അച്ഛേ ദിന്‍ വരാന്‍ ഇനിയും സമയമെടുക്കുമെന്ന് ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

അലങ്കാര മത്സ്യങ്ങളുടെ വളര്‍ത്തല്‍, പ്രദര്‍ശനം, വിപണനം എന്നിവയ്ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്