കേരളം

ഉത്തരവ് അനുസരിച്ചില്ല; ഡിജിപി സെന്‍കുമാറിന് സര്‍ക്കാര്‍ താക്കീത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പഴ്‌സണല്‍ സ്റ്റാഫിനെ മാറ്റണമെന്ന സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതിരുന്ന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സര്‍ക്കാരിന്റെ താക്കീത്. പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എഎസ്‌ഐ അനില്‍കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉത്തരവാണ് സെന്‍കുമാര്‍ പാലിക്കാതിരുന്നത്. അനില്‍ കുമാറിനെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മെയ് 30നായിരുന്നു പുറത്തിറക്കിയത്. അനില്‍ കുമാറിനെ ഇന്ന് തന്നെ മടക്കി അയക്കണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ഉത്തരവ് പാലിക്കുന്നതിന് പകരം അനില്‍ കുമാറിനെ കൂടെ നിര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കുകയായിരുന്നു. ഇതാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. സെന്‍കുമാറിന്റെ ആവശ്യം തള്ളിയ സര്‍ക്കാര്‍, പുതിയ ഉത്തരവില്‍ സ്വരം കടുപ്പിച്ചിട്ടുണ്ട്.ഒരാഴ്ചയ്ക്കകം സെന്‍കുമാര്‍ നിലപാടറിയിക്കണമെന്നാണ് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

 പ്രത്യേക ഉത്തരവില്ലാതെ അനില്‍ കുമാര്‍ ഡെപ്യൂട്ടേഷനില്‍ തുടരുകയാണെന്നായിരുന്നു അനില്‍കുമാരിനെ മാറ്റാന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ കുറ്റം. റെക്കാലമായി സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അംഗമാണ് എഎസ്‌ഐ അനില്‍ കുമാര്‍. സെന്‍കുമാര്‍ ഐഎംജി ഡയറക്ടറായി പോയപ്പോഴും അനില്‍ കുമാര്‍ ഒപ്പമുണ്ടായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍