കേരളം

ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രാണോയിയുടെ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ജിഷ്ണുവിന്റെ പിതാവ് നല്‍കിയ നിവേദനത്തിന്റെ പുറത്താണ് നടപടി. ജിഷ്ണുവിന്റെ കേസ് സിബി ഐ അന്വേഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 

ജിഷ്ണു മരിച്ചിട്ട് ആറുമാസത്തോളമായിട്ടും കേസില്‍ കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ തുടരന്വേഷണം സിബി ഐക്ക് വിട്ടുകൊടുക്കണമെന്നാണ് ജിഷ്ണുവിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ആസ്ഥാനത്തിനു മുന്‍പില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയും സഹോദരന്‍ ശ്രീജിത്തും ഉള്‍പ്പെടെയുളളവരോടു ബലപ്രയോഗം നടത്തിയ മ്യൂസിയം എസ്‌ഐ സുനില്‍കുമാറിനും എസിപി കെഇ ബൈജുവിനുമെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അശോകന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്