കേരളം

പുതുവയ്പ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം നടത്തിയിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടപ്പള്ളി പഞ്ചായത്തിന് കീഴിലുള്ള പുതുവയ്പ്പില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ സമരത്തിലായിരുന്ന നാട്ടുകാരെ പൊലീസ് ബലംപ്രയോഗിച്ച അറസ്റ്റ് ചെയ്ത് നീക്കി.സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തു.മാസങ്ങളായി പ്രദേശ വാസികള്‍ ഇവിടെ സമരത്തിലായിരുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ലംഘിച്ചുകൊണ്ടാണ് നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് ജനങ്ങള്‍ പറയയുന്നത്.

തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകണമെന്ന ആവശ്യപ്പെട്ടുകൊണ്ട് ഐ.ഒ.സി കോടതിയെ സമീപിച്ചിരുന്നു. ഐ.ഒ.സിക്ക് വേണ്ട സഹായം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് ഇവരെ ഒഴിപ്പിച്ചിരിക്കുന്നത്. 

15350 ടണ്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് ജനവാസ മേഖലയിലാണ് സ്ഥാപിക്കാന്‍ പോകുന്നത്‌. ഇത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി ഒരുവിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിരുന്നില്ലെന്ന് സമരക്കാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്