കേരളം

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തി പ്രതിഭാഗം അഭിഭാഷകന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടി മൊഴി മാറ്റി പുറത്ത് വിട്ട കത്തിനെക്കുറിച്ച് പ്രതികരിച്ച പ്രതിഭാഗം വക്കീല്‍ അഡ്വ. ശാസ്തമംഗലം അജിത്ത് പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു. പീഡന കേസുകളില്‍ ഇരയാകപ്പെട്ടവരുടെ പേരു വിവരങ്ങള്‍ പുറത്ത് വിടാന്‍ പാടില്ലെന്ന നിയമമാണ് വക്കീല്‍ ലംഘിച്ചതെന്നുമാണ് ആരോപണം.

ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് താനല്ലെന്നും കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നുമായിരുന്നു പ്രതിഭാഗം വക്കീലിന് അയച്ച കത്തില്‍ പെണ്‍കുട്ടി പറഞ്ഞിരുന്നത്. വാര്‍ത്ത പുറത്ത് വന്നതിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വകാര്യ ചാനല്‍ അഭിഭാഷകന്റെ പ്രതികരണം തേടിയപ്പോഴാണ് അഭിഭാഷകന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ പുറത്തുവിട്ടത്. 

പീഡന കേസുകളില്‍ ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികളുടെ പേരു വിവരങ്ങളോ അവരെ തിരിച്ചറിയാനുള്ള യാതൊരു വിവരങ്ങളും മാധ്യമങ്ങളോ പൊലീസോ പുറത്ത് വിടരുതെന്നതാണ് നിയമം. പെണ്‍കുട്ടി തനിക്കയച്ച കത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമാണെന്ന് പറഞ്ഞപ്പോഴായിരുന്നു കത്തില്‍ പെണ്‍കുട്ടിയുടെ നമ്പറുണ്ടോ എന്ന ചോദ്യം റിപ്പോര്‍ട്ടര്‍ ചോദിച്ചത്. അപ്പോഴാണ് പെണ്‍കുട്ടിയുടെ നമ്പര്‍ അഭിഭാഷകന്‍ വെളിപ്പെടുത്തിയത്. 

പെണ്‍കുട്ടിയുടെ നമ്പര്‍ ചാനലില്‍ തത്സമയം പറഞ്ഞതിലൂടെ ഗുരുതരമായ നിയമലംഘനമാണ് അഡ്വ. ശാസ്തമംഗലം അജിത്ത് നടത്തിയിരിക്കുന്നതെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാവണം പിന്നീടുള്ള സംപ്രേക്ഷണങ്ങളില്‍ അഭിഭാഷകന്‍ നമ്പര്‍ പറയുന്ന ഭാഗം സ്വകാര്യചാനല്‍ നീക്കം ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!