കേരളം

രാജ്യന്തര ഡോക്യുമെന്ററി മേളയില്‍ ചിത്രങ്ങള്‍ക്ക് അനുമതി നിഷേധിച്ച സംഭവം: കേന്ദ്രത്തിനെതിരെ സര്‍ക്കാര്‍ കോടതിയിലേക്ക്‌ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യമെന്ററി ഷോര്‍ട്ട്ഫിലിം മേളയില്‍ മൂന്ന് ചിത്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രദര്‍ശനം നിഷേധിച്ച സംഭവത്തില്‍ സംസ്ഥാനം കോടതിയിലേക്ക്. കേരള ചലച്ചിത്ര അക്കാദമി ഹൈക്കോടതിയെ സമീപിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലന്‍ പറഞ്ഞു. പത്താമത്ഐഡിഎസ്എഫ്എഫ്‌കെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയാിരുന്നു മന്ത്രി. ചിത്രങ്ങളുടെ പ്രദര്‍ശനാനുമതി നിഷേധിച്ചതിനെ ചോദ്യം ചെയ്ത് സംവിധായകര്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ കക്ഷി ചേരും. രോഹിത് വെമുല,ജെഎന്‍യു, കശ്മീര്‍ വിഷയങ്ങള്‍ പറയുന്ന ചിത്രങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍മൂലം മൂന്ന് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയില്ലെന്നും മുഖയമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ കലയുടെ വഴി തടയാന്‍ സാധിക്കുകയില്ലെന്നും ടെക്‌നോളജി വഴി ഈ മൂന്ന് ചിത്രങ്ങളും ലക്ഷക്കണക്കിന് ആളുകള്‍ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്