കേരളം

കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങി; ആദ്യ യാത്രില്‍ ആവേശത്തോടെ യാത്രക്കാര്‍

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: യാത്രക്കാരേയും വഹിച്ചുകൊണ്ടുളള കൊച്ചി മെട്രോയുടെ ആദ്യ സര്‍വ്വീസ് ആരംഭിച്ചു. ആദ്യ സര്‍വ്വീസ് കൃത്യം ആറ് മണിക്ക് പാലാരിവട്ടത്തു നിന്നു ആലുവയിലേക്കും ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കും ഒരേസമയം യാത്ര തുടങ്ങി. ആയിരങ്ങളാണ് ആദ്യയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയത്. ആദ്യ യാത്രയ്ക്കായി രാവിലെ 5.30 മുതല്‍ ടിക്കറ്റെടുക്കാന്‍ ജനങ്ങള്‍ വരിനിന്നു.സെല്‍ഫിയെടുത്തും മറ്റുള്ളവരോട് സന്തോഷം പങ്കുവെച്ചും അവര്‍ കാത്ത് നില്‍പ്പ് ഉഷാറാക്കി. തിരക്കില്ല,ബഹളമില്ല, മെട്രോയുടെ ഉള്ളിലെങ്ങനെയാണെന്ന ആകാംഷ മാത്രം ചിലര്‍ക്ക് അടക്കാന്‍ കഴിഞ്ഞില്ല. യാത്രയ്ക്കുള്ള ടിക്കറ്റുകള്‍ രാവിലെ 5.45 മുതല്‍ കൊടുത്തു തുടങ്ങി.

ആദ്യ ദിവസമായതിനാല്‍ സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ വന്‍ പൊലീസ് സന്നാഹവുമുണ്ടായിരുന്നു. മെട്രോയില്‍ കയറുന്നവര്‍ക്കെല്ലാം ഉദ്യോഹഗസ്ഥര്‍ വക പരിസ്ഥിതി സൗഹാര്‍ദ ബാഗും ലഭിച്ചു.

ഓരോ 10 മിനിറ്റിലും ട്രെയിനുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് 10 വരെ ഒരു ദിവസം 219 സര്‍വീസാണ് മെട്രോ ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ഇന്നലെ മെട്രോയെ യാഥാര്‍ത്ഥ്യമാക്കിയ തൊളിലാളികള്‍ക്കു വേണ്ടിയും ഭിന്നശളേഷിയുള്ള കുട്ടികള്‍ക്കുവേണ്ടിയും സര്‍വ്വീസ് നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'