കേരളം

പുതുവൈപ്പില്‍ നടന്നത് നരനായാട്ട് തന്നെയെന്നാവര്‍ത്തിച്ച് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: പുതുവൈപ്പിലെ ജനകീയ സമരത്തിനെതിരെ പൊലീസ് നടപടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ സമരങ്ങളെ ചോരയില്‍ മുക്കി കൊല്ലാം എന്ന് കരുതുന്ന രാഷ്ട്രീയ മുന്നണി അല്ല ഇടതുപക്ഷ ജനാധിപത്യ മുന്നണി . കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിനെതിരെ നടന്ന ജനകീയ സമരങ്ങളാണ് കേരളത്തില്‍ ഇടതുപക്ഷ ഭരണത്തിന് വഴി ഒരുക്കിയത് .ഐ ഓ സി പ്ലാന്റിന് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശം ഉള്ളത് കൊണ്ടാണ് സമരത്തെ നേരിടുന്നത് എന്ന് പറയുന്ന പോലീസ് മറൈന്‍ െ്രെഡവില്‍ പ്രകടനം നടത്തുന്ന സമരക്കാരെ എന്തിനാണ് തല്ലി ചതക്കുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.

സ്ത്രീകളെയും കുട്ടികളെയും തല്ലി ചതക്കുകയും ,പ്രായമായവരെ പോലും പിന്നാലെ ചെന്ന് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്യുന്നതിനെ നരനായാട്ട് എന്നല്ലാതെ എന്താണ് പറയുക. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായ 63 പേരും വൈപ്പിന്‍ കാര്‍ ആണ് .പദ്ധതിയില്‍ ജനങ്ങള്‍ക്ക് ആശങ്ക ഉണ്ട് .അവരുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ടെന്നും കാനം പറയുന്നു.

പ്ലാന്റ് വരുന്നു എന്നറിഞ്ഞ സമയം മുതല്‍ അവിടെ ഉള്ള ജനങ്ങള്‍ നിയമ വഴിയിലൂടെയുള്ള പോരാട്ടത്തില്‍ ആയിരുന്നു . ഇപ്പോള്‍ മൂന്ന് മാസക്കാലമായി അവിടെ പ്രത്യക്ഷ സമരം തുടങ്ങിയിട്ട് . സമരത്തിന് തീവ്രവാദ ബന്ധം ഉണ്ടെന്നു പറഞ്ഞു തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ ഉള്ള ശ്രമം ആണ് പോലീസ് നടത്തുന്നതെന്നും കാനം വ്യക്തമാക്കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു