കേരളം

പുതുവൈപ്പ്: എഐവൈഎഫ് ഐജി ഓഫീസ് മാര്‍ച്ച് പൊലീസ് തടഞ്ഞു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

സമകാലിക മലയാളം ഡെസ്ക്

എറണാകുളം: പുതുവൈപ്പിലെ ഐഒസി എല്‍പിജി പ്ലാന്റിനെതിരെ സമരം ചെയ്ത നാട്ടുകാരെ മര്‍ദ്ദിച്ച പൊലീസ് ഡിസിപി യതീഷ് ചന്ദ്രയെ സസ്പന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. എറണാകുളം ഐജി ഓഫീസിലേക്കാണ് മാര്‍ച്ച്. മറൈന്‍ ഡ്രൈവില്‍വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതിനെത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസുമായി ഏറെനേരം ഉന്തുംതള്ളുമുണ്ടായി.പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ പ്രത്‌ഷേധിച്ച് എഐവൈഎഫ് നടത്തിയ മാര്‍ച്ചിന് നേരേയും പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. സംസ്ഥാന നേതാക്കള്‍ക്കടക്കം അക്രമത്തില്‍ പരിക്ക് പറ്റിയിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പുതുവൈപ്പിലെ സമരപന്തല്‍ സന്തര്‍ശിക്കും. പുതുവൈപ്പിലുണ്ടായ പൊലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം ഇന്ന് എഡിറ്റോറിയല്‍ എഴുതിയിരുന്നു. നന്ദിഗ്രാമും സിംഗൂരും പാഠമാക്കണമെന്നൈാണ് ജനയുഗം വിമര്‍ശിച്ചിരിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം എന്താണെന്ന്, പ്രസ്താവനയിലൂടെയല്ല പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സര്‍ക്കാരിന്റെ പൊലീസ് നയത്തെ വികൃതവും അപഹാസ്യവുമാക്കിയ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുകയാണ് അതിനുള്ള മാര്‍ഗം. 

പുതുവൈപ്പില്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജനകീയ പ്രതിരോധത്തിന് പരിഹാരം കാണാനും അതിനായുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും അതുവഴിമാത്രമേ കഴിയു.പൊലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണം, കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരികര്കണമെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്