കേരളം

യതീഷ് ചന്ദ്രയെ ന്യായീകരിച്ച് ഡിജിപി; മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിരായ സമരത്തിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡിജിപി. ഡിസിപി യതീഷ് ചന്ദ്രയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സെന്‍കുമാര്‍ നിലപാടെടുത്തിരിക്കുന്നത്.

സമരക്കാര്‍ക്കെതിരായ പൊലീസ് നടപടിയുടെ വീഡിയോ മുഴുവന്‍ കണ്ടിട്ടും അപാകത ഒന്നും തോന്നിയില്ലെന്നാണ് സെന്‍കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. പുതുവൈപ്പില്‍ പൊലീസ് നടപടിയുടെ സമയത്ത് യതീഷ് ചന്ദ്ര അവിടെ ഉണ്ടായിരുന്നില്ല. പൊലീസ് നടപടികളുമായി ബന്ധപ്പെട്ട്  മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകളാണ് നല്‍കിയത്. പൊലീസ് ചെയ്തതാണ് ശരി. പ്രധാനമന്ത്രി എത്തിയതിന്റെ തലേദിവസം സുരക്ഷാ ഭീഷണി ഉണ്ടായിരുന്നു. അത് തീവ്രവാദ ഭീഷണി തന്നെ ആയിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയതെന്നും ഡിജിപി പറഞ്ഞു.

പുതവൈപ്പില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റിനെതിര സമരം നടത്തിവരുന്ന ജനകീയസമരക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജില്‍ അക്രമം അഴിച്ചുവിട്ട ഡിസിപി യതീഷ് ചന്ദ്രയെ ഡിജിപി സെന്‍കുമാര്‍ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചു. ഡിസിപിക്കതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നതിനെത്തുടര്‍ന്നാണ് ഡിജിപി വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരിക്കുന്നത്. നടപിടയുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്ത ഇതുവരെ വന്നിട്ടില്ല. പുതുവൈപ്പില്‍ സമരം നടത്തിയവര്‍ക്കിടയില്‍ തീവ്രവാദികളുമായി ബന്ധമുളളവരുണ്ടെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ ലാത്തിച്ചാര്‍ജ് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.  ഭരണപക്ഷത്ത് നിന്നുതന്നെ പൊലീസ് നടപടിയില്‍ വിമര്‍ശനമുയര്‍ന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. സിപിഐ മുഖപത്രത്തില്‍ പൊലീസ് നടപടികളെക്കുറിച്ച് നിശിതമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഡിജിപി ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. 
യതീഷ് ചന്ദ്രയെ സസ്‌പെന്റ് ചെയ്യണം എന്നാണ് സമരക്കാരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യങ്ങളിലൊന്ന്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ