കേരളം

മെട്രോയ്ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത മെട്രോയില്‍ രണ്ടാം ദിവസം ആവേശം നിറച്ച് ഉമ്മന്‍ചാണ്ടിയും സംഘവും. ഉദ്ഘാടന ചടങ്ങില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റിനിര്‍ത്തിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മുന്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനകീയയാത്ര സംഘടിപ്പിച്ചത്.

ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍, പിസി വിഷ്ണുനാഥ്, കെസി ജോസഫ്, ആര്യാടന്‍ മുഹമ്മദ്, ബെന്നി ബഹന്നാന്‍, പിടി തോമസ്, കെ ബാബു, ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, വിപി സചീന്ദ്രന്‍ തുടങ്ങിയ നിരവധി പ്രമുഖരും യാത്രയില്‍ പങ്കാളിയായി.

യാത്രക്കാര്‍ക്കെത്തിയ സാധാരണക്കാര്‍ക്കൊപ്പം നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തിയതോടെ മെട്രോ സ്‌റ്റേഷന്‍ ആളുകളെകൊണ്ട് നിറഞ്ഞു. തിരക്ക് നിയന്ത്രിക്കാന്‍ ഒടുവില്‍ നേതാക്കള്‍ തന്നെ രംഗത്തിറങ്ങി. ഉമ്മന്‍ചാണ്ടിയെത്തിയതോടെ സെല്‍ഫിയെടുക്കാന്‍ ആളുകള്‍ തിരക്കിയതോടെ വളരെ കഷ്ടപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയെ മെട്രോട്രെയിനിലേക്ക് കയറ്റിയത്.

പാലാരിവട്ടത്തെത്തുന്ന ഉമ്മന്‍ചാണ്ടിയെ സ്വീകരിക്കുന്നതിനുമായി നൂറ് കണക്കിനാളുകളാണ് എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് മെട്രോയുടെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും നടന്നത്. എന്നാല്‍ ഉദ്ഘാടനചടങ്ങിലേക്ക് ഉമ്മന്‍ച്ചാണ്ടിക്ക് ക്ഷണമുണ്ടായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്