കേരളം

ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്ര; 4 നിയമലംഘനങ്ങള്‍; ജനകീയ യാത്ര സംഘാടകര്‍ക്കെതിരെ നടപടി വരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ജനകീയയാത്രക്കെതിരെ കൊച്ചി മെട്രോ അധികൃതര്‍. മെട്രോ നയങ്ങള്‍ക്ക് വിരുദ്ധമായാണ് സംഘാടകര്‍ യാത്രനടത്തിയതെന്നും നിയമലഘനത്തിന് നടപടിയുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി
സ്റ്റേഷനിലെയും ട്രയിനിലെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാകും നടപടി.

യാത്രനടത്തിയവരുടെ നിയമലംഘനങ്ങള്‍ 

ട്രയിനിലും പരിസരത്തും പ്രകടനം നടത്തുന്നത് മെട്രോ ചട്ടങ്ങള്‍ക്ക് നിയമവിരുദ്ധം.ആറുമാസം തടവും ആയിരം രൂപ പിഴയുമാണ് മെട്രോ നയമനുസരിച്ച് അതിനുള്ള ശിക്ഷ
മറ്റുയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാര്‍ഹമാണ്. ഇത്തരത്തിലുള്ള പെരുമാറ്റത്തിന് 500 രൂപയാണ് പിഴ
സാധാരണഗതിയിലുള്ള പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതും ശിക്ഷാര്‍ഹമാണ്.

ഇന്നലെ യാത്രയുടെ ഭാഗമായി ഓട്ടോമാറ്റിക് ഫെയര്‍ കളക്ഷന്‍ ഗേറ്റുകള്‍ പൂര്‍ണമായും തുറന്നിടേണ്ടിവന്നിരുന്നു. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തിയതായാണ് വിലയിരുത്തല്‍. 

പരമാവധി കയറാവുന്ന യാത്രക്കാരുടെ എണ്ണം ആയിരമാണ്. എന്നാല്‍ ആളുകള്‍ ഇതിലുമപ്പുറം കയറിയപ്പോള്‍ വാതിലുകള്‍ അടയ്ക്കാനായില്ല

യുഡിഎഫിന്റെ നേതൃത്വത്തിലാണ് ആലുവയില്‍ നിന്ന് പാലാരിവട്ടം വരെ ജനകീയയാത്ര സംഘടിപ്പിച്ചത്. മെട്രോ ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫ് നേതാക്കളെയും അവഗണിച്ചെന്നാരോപിച്ചായിരുന്നു യാത്ര. യാത്രയില്‍ പങ്കെടുക്കാന്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ എത്തിയതോടെ സാധാരണക്കാരും ജീവനക്കാരുമാണ് ബുദ്ധിമുട്ടിയത്.

നേരത്തെ നേതാക്കള്‍ മാത്രമുള്ള യാത്രയെന്നാണ് ഭാരവാഹികള്‍ അറിയിച്ചതെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. പ്രവര്‍ത്തകരുടെ തള്ളിക്കയറ്റത്തെ തുടര്‍ന്ന് ടിക്കറ്റ് സ്‌കാനര്‍ യന്ത്രത്തിന്റെയും എസ്‌കലേറ്ററിന്റെയും പ്രവര്‍ത്തനവും നിര്‍ത്തിവെക്കേണ്ടാതായും വന്നിരുന്നു. സ്‌റ്റേഷനില്‍ മുദ്രാവാക്യം പാടില്ലെന്ന് തുടരെത്തുടരെ അറിയുപ്പുണ്ടായെങ്കിലും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ മു്ദ്രാവാക്യം വിളി അരങ്ങേറി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ