കേരളം

നഴ്‌സിങ് സമരത്തില്‍ വിട്ടുവീഴ്ചയില്ല; ശക്തമായി തുടരും: ജാസ്മിന്‍ ഷാ

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  നഴ്‌സിങ് സമരം ശക്തമായി തുടരുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ജാസ്മിന്‍ ഷാ. മാധ്യമങ്ങളില്‍ നഴ്‌സിങ് സമരം അവസാനിച്ചു എന്ന വാര്‍ത്തകള്‍ പ്രചിരിക്കുന്നുണ്ട്. എന്നാല്‍, ഇത് ശരിയല്ല, നഴ്‌സസ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ള സമര പരിപാടിയില്‍ നിന്ന് പിന്നോട്ടില്ല. സമരം ശക്തമായി തുടരും. ജാസ്മിന്‍ ഷാ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചു.

കരാര്‍ ഒപ്പിട്ട ഏകദേശം എട്ടോളം ആശുപത്രികള്‍ മാത്രമാണ് താല്‍ക്കാലികാശ്വാസം നല്‍കാന്‍ തയാറായിട്ടുള്ളത്. ഈ ആശുപത്രികളില്‍ ഈ മാസം 27വരെ പ്രവര്‍ത്തനം സുഖമമായി നടക്കും. പരിപൂര്‍ണമായി എല്ലാ ആശുപത്രികളിലും നീതി ലഭിക്കും വരെ സംസ്ഥാന വ്യാപകമായി പ്രക്ഷോപം തുടരുമെന്നും ജാസ്മിന്‍ ഷാ അറിയിച്ചു.

നേതാക്കളുടെ വാക്കുകളില്‍ അപാകത സംഭവിച്ചതാണ് സമരം അവസാനിപ്പിച്ചു എന്ന വാര്‍ത്തകള്‍ക്ക് കാരണം. സമരം ശക്തമായി മുന്നോട്ടു പോകും. സര്‍ക്കാര്‍ 30 ദിവസത്തെ സമയം ചോദിച്ചിട്ടുണ്ട്. ഇത് നല്‍കണമോ വേണ്ടയോ എന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനിക്കും. ജാസ്മിന്‍ ഷാ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ