കേരളം

പുതുവൈപ്പ്: നിലപാടില്‍ മാറ്റമില്ലാതെ സമരസമിതി; ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുവൈപ്പില്‍ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജനകീയ സമരം ശക്തമായി തുടരവേ ഇന്ന് മുഖ്യമന്ത്രി സമരസമിതിയുമായി ചര്‍ച്ച നടത്തും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച.രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍, ജനപ്രതിനിധികള്‍,സമരസമിതി നേതാക്കള്‍, വരാപ്പുഴ അതിരൂപത പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. പ്ലാന്റ് മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടില്‍ത്തന്നെ ഉറച്ചു നില്‍ക്കുകയാണ് സമരസിതി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് ആ വിഷയത്തില്‍ അധികമൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് എന്നുമുള്ള സര്‍ക്കാര്‍ നിലപാടില്‍ മാറ്റം വരുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

സമരക്കാരെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടേക്കും.ടെര്‍മിനലിന്റെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് സമരസമിതിയെ പറഞ്ഞു ബോധ്യപ്പെടുത്താനാകും സര്‍ക്കാകര്‍ ശ്രമിക്കുക.

അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും എന്നുതന്നെയാണ് ഐഒസിയുടെ നിലപാട്. സമരത്തിന് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഏറിവരികയാണ്.ഇന്നലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍,കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍ എന്നിവര്‍ സമരപന്തല്‍ സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു