കേരളം

പത്രാധിപന്‍മാരെ ഒരുവര്‍ഷം തടവിന് ശിക്ഷിച്ച് കര്‍ണാടക നിയമസഭ

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: രണ്ട് കന്നട ടാബ്ലോയിഡുകളുടെ പത്രാധിപന്‍മാരെ കര്‍ണാടക നിയമസഭാ സ്പീക്കര്‍ ഒരുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. എംഎല്‍എ മാര്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയതിനാണ് ശിക്ഷ. പതിനായിരം രൂപ പിഴയും നല്‍കണം. രവി ബെല്‍ഗാരെയും അനില്‍ രാജു എന്നിവരാണ് ശിക്ഷിക്കപ്പെട്ട പത്രാധിപര്‍

കോണ്‍ഗ്രസ് എംഎല്‍എ സിരഗുപ്പ നാഗരാജ്, ബിജെപി എംഎല്‍എ എസ്ആര്‍ വിശ്വനാഥിനെതിരെയുമായിരുന്നു അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരി്പ്പിച്ചത്.  എംഎല്‍എ മാരുടെ പരാതിയില്‍ അസംബ്ലി ഒരു പ്രിവിലേജ് കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷിക്കാനുള്ള തീരുമാനം. പതിനായിരം രൂപ പിഴയടയ്ക്കുന്നില്ലെങ്കില്‍ ആറ് മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു