കേരളം

മെട്രോയില്‍ കണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്രയിലൂടെ കൊച്ചി മെട്രോയിലുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മെട്രോയ്ക്കും, ജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി ചെന്നിത്തല പറഞ്ഞു. 

കൊച്ചി മെട്രോയുടെ ഉത്ഘാടന ചടങ്ങിലേക്ക് യുഡിഎഫ് നേതാക്കളെ അവഗണിച്ചതിലുള്ള പ്രതിഷേധമായിരുന്നു മെട്രോയിലെ ജനകീയ യാത്ര. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്ന് കരുതിയില്ല. 

കോണ്‍ഗ്രസ് നേതാക്കളുടെ ജനകീയ യാത്രയില്‍ മെട്രോ ആക്റ്റിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കെഎംആര്‍എല്‍ തീരുമാനിച്ചിരുന്നു. മെട്രോയിലെ സിസിടിവി ദൃശ്യങ്ങളുടേയും, കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് നിര്‍ദേശിച്ചത്. 

കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും കെഎംആര്‍എല്ലിന് കത്ത് നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍