കേരളം

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ  മുഴുവന്‍ വില്ലേജ് ഓഫീസുകളിലും സര്‍ക്കാര്‍ മിന്നല്‍ പരിശോധന നടത്തുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. ചെമ്പനോടയിലെ കര്‍ഷകന്റെ മരണത്തെ തുടര്‍ന്നാണ് നടപടി.എല്ലാമാസവും വില്ലേജ് ഓഫീസുകളില്‍ ഇത്തരം പരിശോധന തുടരും. ഇത് സംബന്ധിച്ച ്എസ്പിമാര്‍ക്ക് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിശോധന നടത്തിയ വില്ലേജ് ഓഫീസുകളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 

ഏതെല്ലാം വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തണമെന്നത് ജില്ലാ ഭരണകൂടമാണ് തീരുമാനമെടുക്കേണ്ടത്. നേരത്തെ മാസത്തിലൊരിക്കല്‍ നടത്തിയ പരിശോധന കാര്യക്ഷമായിരുന്നില്ലെന്നും വിലയിരുത്തലുണ്ടായി. അഴിമതിയില്‍ രണ്ടാം സ്ഥാനത്ത് റവന്യൂവകുപ്പാണെന്നാണ് സര്‍ക്കാരിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ കൂടിയാണ് പരിശോധന ശക്തമാക്കാനുള്ള തീരുമാനം. നേരത്തെ പരിശോധനയില്‍ വില്ലേജ് ഓഫീസുകളില്‍ കാര്യങ്ങള്‍ കാലതാമസം വരുത്തുന്നതായും കണ്ടെത്തിയിരുന്നു. അവസാനമായി മെയ് മാസം 22നാണ് സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ പരിശോധന നടന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്