കേരളം

കുമ്മനത്തിനും ഇനി ഉപദേശകര്‍; നിയമനം കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും ഇനിമുതല്‍ ഉപദേശകര്‍. മൂന്ന് ഉപദേശകരെയാണ് കുമമനത്തിനായി നിയമിച്ചിരിക്കുന്നത്. സാമ്പത്തികം,മാധ്യമം,ആസൂത്രണം എന്നീ മേഖലകളിലേക്കാണ് കുമ്മനത്തിന് ഉപദേശകരെ നിയമിച്ചിരിക്കുന്നത്. ഡോ.ജി.സി ഗോപാലപിള്ള, ഹരി എസ് കര്‍ത്താ, കെ ആര്‍ രാധാകൃഷ്ണ പിള്ള എന്നിവരാണ് കുമ്മനത്തിന്റെ ഉപദേശകരായി എത്തിയിരിക്കുന്നത്.

കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉപദേശകരെ നിയമിച്ചിരിക്കുന്നത്. കുമ്മനത്തിന്റെ ഇടപെടലുകള്‍ തുടരെ തുടരെ വിവാദമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഉപദേശകരെ നിയമിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. 

കുമ്മനത്തിന്റെ സാമ്പത്തിക ഉപദേഷ്ഠാവായി ചുമതലയേറ്റ ഗോപാലപിള്ള ഫാക്ടിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായിരുന്നു. കേന്ദ്ര പദ്ധതികള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യാനാണ് ഗോപാല പിള്ളയെ നിയോഗിച്ചിരിക്കുന്നത്. കിന്‍ഫ്രയുടെ സ്ഥാപക എംഡിയായിരുന്ന ഗോപാലപിള്ള യുഡിഎഫുമായും മുസ്ലിം ലീഗ് നേതൃത്വമായും അടുത്ത ബന്ധം പുലര്‍ത്തിയ ആളായിരുന്നു.മാധ്യമ ഉപദേഷ്ടാവായി നിയമിച്ച ഹരി എസ് കര്‍ത്ത ജന്‍മഭൂമിയുടെ ചീഫ് എഡിറ്ററാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ