കേരളം

ചെമ്പനോട കര്‍ഷക ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി കൊടുക്കില്ലെന്ന് ജോയിയുടെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കില്ലെന്ന് മരിച്ച ജോയിയുടെ ഭാര്യ മോളി. പെണ്‍മക്കളുമായി കേസിന് പുറകേ നടക്കാന്‍ വയ്യ, എല്ലാം ദൈവം നോക്കിക്കൊള്ളും എന്ന് മോളി മാധ്യമങ്ങളോട് പറഞ്ഞു. 

സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികള്‍ തൃപ്തിയുണ്ട്.കടങ്ങള്‍ വീട്ടുന്നതിനും മകള്‍ക്ക് ജോലി ലഭിക്കുന്നതിനും സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് കരുതുന്നത്. മോളി പറഞ്ഞു. 

പിതാവിന്റെ മരണത്തിന് ചെമ്പനോട വില്ലേജ് ഓഫിസിലെ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവാദികളെന്ന് ജോയിയുടെ മൂത്തമകള്‍ അഞ്ജു പറഞ്ഞു. കരം സ്വീകരിക്കാത്തില്‍ മനംനൊന്താണ് ജോയി വില്ലേജ് ഓഫീസിന് മുന്നില്‍ ആത്മഹത്യ ചെയ്തത്. മരണത്തിന് കാരണക്കാര്‍ വില്ലേജ് ഓഫീസില ഉദ്യോഗസ്ഥരാണ് എന്ന ജോയിയുടെ കത്ത് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ഇയ്യാളിപ്പോള്‍ ഒഴിവിലാണ്. വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനേയും സസ്‌പെന്റ് ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ