കേരളം

സ്വാശ്രയ എംബിബിഎസ് ഫീസ് കൂട്ടി; വര്‍ധന പോരെന്ന് മാനേജുമെന്റുകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വാശ്രയ എംബിബിഎസ് കോഴ്‌സ് ഫീസ് സര്‍ക്കാര്‍ നിശ്ചയിച്ചു. 85 ശതമാനം സീറ്റുകളില്‍ 5.5 ലക്ഷം രൂപയും എന്‍ആര്‍ഐ സീറ്റിന് 20 ലക്ഷം രൂപയുമാണ് ഫീസ് നിരക്ക്. പത്തുലക്ഷത്തിനും പതിനഞ്ച് ലക്ഷത്തിനും ഇടയില്‍ ഫീസ് വേണമെന്നതായിരുന്നു സ്വകാര്യമാനേജ്‌മെന്റുകളുടെ ആവശ്യം. ഫീസ് നിര്‍ണയ സമിതിയാണ് ഫീസ് നിര്‍ണയിച്ചത്.

ഫീസ് നിശ്ചയിച്ചതിലൂടെ സംസ്ഥാനത്തെ എല്ലാ സ്വാശ്രയകോളേജുകളിലും ഒരേ ഫീസ് നിരക്ക് നിലവില്‍ വരും. എന്നാല്‍ സര്‍ക്കാരിന്റെ നിലപാടിനെതിരെ മാനേജുമെന്റ് അസോസിയേഷന്‍ കോടതിയെ സമീപിക്കുമെന്നാണ് മാനേജ്‌മെന്റുകളുടെ അഭിപ്രായം. ഫീസ് ഏകീകരണത്തില്‍ മാനേജ്‌മെന്റുകള്‍ക്ക് ഏകാഭിപ്രായം ഇല്ലാത്തതുമാണ് ഫീസ് നിര്‍ണയസമിതി ഇത്തരം തീരുമാനത്തിലേക്ക് എത്തിയത് മാത്രമല്ല കൃസ്ത്യന്‍ മാനേജുമെന്റുകള്‍ വാങ്ങുന്ന ഫീസ് നിരക്കില്‍ തന്നെ മറ്റുകോളേജുകള്‍ക്കും മുന്നോട്ട് പോകാനാകുമെന്നും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഫീസ് നിശ്ചയിച്ചത്.

അതേസമയം സര്‍ക്കാരിന്റെ നടപടിക്കെതിരെ നാളെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫസല്‍ ഗഫൂര്‍ വ്യക്തമാക്കി. വേണ്ടത്ര പഠിക്കാതെയാണ് ഫീസ് നിര്‍ണയിച്ചതെന്നും കഴിഞ്ഞ തവണത്ത ഫീസ് നിരക്കെങ്കിലും നിശ്ചയിക്കാന്‍ സര്‍്ക്കാര്‍ തയ്യാറാകണമായിരുന്നെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്