കേരളം

കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വീസ് ഇന്നു മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ മിന്നല്‍ സര്‍വീസിന്റെ ഫഌഗ് ഓഫ് ബുധനാഴ്ച ആരംഭിക്കും.  തിരുവനന്തപുരത്തു നിന്നും കട്ടപ്പന, കാസര്‍കോഡ്, സുല്‍ത്താന്‍ ബത്തേരി, പാലക്കാട്, മൂന്നാര്‍, മാനന്തവാടി, കോട്ടയം വഴി പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും തിരിച്ചും സര്‍വീസുണ്ടാവും.  പാലക്കാട് മംഗലാപുരം, പാലക്കാട്കുമളി റൂട്ടിലും മിന്നല്‍ സര്‍വീസുണ്ട്.  

എല്ലാ ദിവസവുമുളള സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  എല്ലാ ബസുകളും സൂപ്പര്‍ ഡീലക്‌സായി രിക്കും.  സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ച് നിശ്ചിത  സമയത്തിനുളളില്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന വിധത്തിലാണ് ബസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.  സൂപ്പര്‍ ഡീലക്‌സിന്റെ ചാര്‍ജാണ് മിന്നല്‍ സര്‍വീസിന് ഈടാക്കുക. 

ഏഴുമണിക്കൂര്‍ 20 മിനിറ്റുകൊണ്ട് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക്് എത്താന്‍ എടുക്കുന്ന സമയം. കോട്ടയത്തേക്ക് മൂന്നു മണിക്കൂറും മൂവാറ്റുപുഴയിലേക്ക് അഞ്ചുമണിക്കൂറും  മതിയാകും. 41 സീറ്റുകളുള്ള ബസിന് ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് മാത്രമാകും ഉണ്ടാകുക. തിരുവനന്തപുരത്തുനിന്നു മാത്രം അഞ്ച് സര്‍വീസുകളാണ് ഉണ്ടാവുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്