കേരളം

തിരുവനന്തപുരത്തും പിയെച്ച വൈറസ് ആക്രമണം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും പിയെച്ച (Petya) വൈറസ് ആക്രമണം. തിരുവനന്തപുരം റൂറല്‍ എസ്പി ഓഫിസിലെ അന്‍പതോളം കംപ്യൂട്ടറുകള്‍ പ്രവര്‍ത്തനരഹിതമായി. നേരത്തെ ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്താണ്(ജെ.എന്‍.പി.ടി) റാന്‍സംവെയര്‍ ആക്രമണം നടന്നത്. 

വാനാക്രൈയുടെ തന്നെ മറ്റൊരു വൈറസായ പിയെച്ച കംപ്യൂട്ടറുകളെ ബാധിച്ചിരുന്നതായാണ് വിവരം. ഇതോടെ മുംബൈയിലെ മൂന്നു ടെര്‍മിനലുകളിലെ ചരക്കു ഗതാഗതം നിലച്ചു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു വരികയാണ്. ചരക്കു നീക്കം നിലച്ചതോടെ തുറമുഖത്ത് കൂടുതല്‍ കപ്പലുകള്‍ നിര്‍ത്തിയിടാനുള്ള സൗകര്യമൊരുക്കുന്നുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്