കേരളം

സംസ്ഥാനത്തെ പകര്‍ച്ചപ്പനി; അടിയന്തരമായി കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ കേന്ദ്ര സംഘത്തെ ഉടനടി കേരളത്തിലേക്ക് അയക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് ചെന്നിത്തല കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കത്തയച്ചു. 

എല്ലാ പ്രതിരോധ മാര്‍ഗങ്ങളേയും തകര്‍ത്ത് പനി പകര്‍ന്നു പിടിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വേണ്ട സമയത്ത് ചെയ്യാതെ കതിരില്‍ വളം വയ്ക്കുന്ന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നതെന്നും രമേശ് ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. 

പകര്‍ച്ചപ്പനി ബാധിച്ച് ഇരുന്നൂറോളം പേരാണ് സംസ്ഥാനത്ത് മരിച്ചിരിക്കുന്നതെന്നും, ആയിരക്കണക്കിന് പേര്‍ ചികിത്സയിലാണെന്നും ചെന്നിത്തല ആരോഗ്യ മന്ത്രി ജെ.പി.നദ്ദയ്ക്കയച്ചിരിക്കുന്ന കത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്