കേരളം

കന്നുകാലി കശാപ്പ്: കര്‍ണാടകവും കേരളത്തിനൊപ്പം; മുഖ്യമന്ത്രി സിദ്ധാരാമയ്യ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്‌നം സംബന്ധിച്ച് കേരള മുഖ്യമന്ത്രി അയച്ച കത്തിനുളള മറുപടിയിലാണ് സിദ്ധാരാമയ്യ ഇക്കാര്യം അറിയിച്ചത്. 

സംസ്ഥാനങ്ങളോട് ആലോചിക്കാതെ കൊണ്ടുവന്ന ചട്ടം ഫെഡറലിസത്തിന്റെ വേരറുക്കുന്നതാണെന്ന് സിദ്ധാരാമയ്യ പറഞ്ഞു. ഇത്തരത്തില്‍ ചട്ടങ്ങള്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംസ്ഥാനങ്ങളോട് ആലോചിക്കേണ്ടതായിരുന്നു. കര്‍ഷകരുടെയും സമൂഹത്തിന്റെ ആകെയും താല്പര്യം പരിഗണിച്ച് പുതിയ ചട്ടങ്ങള്‍ റദ്ദാക്കണമെന്നാണ് കര്‍ണാടകത്തിന്റെ നിലപാട്. 

ജനങ്ങളുടെ ഭക്ഷണാവശ്യത്തെയും തൊഴിലിനേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും പ്രോട്ടീന്‍ ലഭിക്കുന്നത് പ്രധാനമായും മാട്ടിറച്ചിയില്‍നിന്നാണെന്ന് സിദ്ധാരാമയ്യ  ചൂണ്ടിക്കാട്ടി. സ്വതന്ത്രമായി കച്ചവടം നടത്താനുളള ഭരണഘടനാ അവകാശത്തെപോലും ഹനിക്കുന്നതാണ് ചട്ടങ്ങളെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ