കേരളം

ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് പള്‍സര്‍ സുനിക്കും കൂട്ടാളികള്‍ക്കുമെതിരെ കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കും സഹതടവുകാര്‍ക്കും കാക്കനാട് ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് കേസെടുത്തു. സഹതടവുകാരായ സനല്‍, വിപിന്‍ ലാല്‍, വിഷ്ണു, മഹേഷ്, ജിന്‍സന്‍, സനില്‍ കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. കേസന്വേഷണത്തിന്റെ ഭാഗമായി അന്വേഷണസംഘം ഇവരെ വിശദമായി ചോദ്യം ചെയ്യും

സഹതടവുകാരനും പീച്ചി സ്വദേശിയുമായ ജിന്‍സന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പള്‍സര്‍ സുനി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വിവരം പൊലീസിന് ലഭിക്കുന്നത്. ഈ ഫോണ്‍ ഉപയോഗിച്ചായിരുന്നു നടന്‍ ദിലീപിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചതെന്നും പൊലീസ് മനസിലാക്കിയിരുന്നു

ജയിലില്‍ നിന്ന് പള്‍സര്‍ സുനി ഉപയോഗിച്ച മൊബൈല്‍ ഫോണും സിം കാര്‍ഡും പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ജയില്‍ സൂപ്രണ്ട് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഫോണ്‍ ജയിലിലെത്തിച്ച വിഷ്ണുവിനെതിരെ കേസ് എടുത്തിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍

കിണറ്റിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീണു; നാലാം ക്ലാസുകാരന് ദാരുണാന്ത്യം