കേരളം

ദിലീപിനെ ചോദ്യം ചെയ്യല്‍ ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചത് മുഖ്യമന്ത്രിയുടെ ഇടപെടല്‍; മുകേഷിന്റെ പങ്കും അന്വേഷിക്കണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാതെ അവരെ അവഹേളിക്കാന്‍ കൂട്ടുനിന്ന ജനപ്രതിനിധികളായ സിനിമാ താരങ്ങള്‍ രാജിവക്കണമെന്ന് ബിജെപി. ഇന്നസെന്റും മുകേഷും ഗണേഷും പൊതുസമൂഹത്തിന്റെ വോട്ടു നേടി ജനപ്രതിനിധികളായവരാണ്. ഇരയ്‌ക്കൊപ്പം നില്‍ക്കാന്‍ നിയമപരമായും ധാര്‍മ്മികമായും ഇവര്‍ക്ക് ബാധ്യതയുണ്ടെന്നും ബിജെപി പറയുന്നു

ഇരയെ അവഹേളിക്കാനാണ് എംഎല്‍എമാര്‍ തയാറായത്. അത് ചോദ്യം ചെയ്ത മാധ്യമ പ്രവര്‍ത്തകരോട് എംഎല്‍എമാര്‍ തട്ടിക്കയറുകയായിരുന്നു. അക്രമണ കേസുമായി ഇവര്‍ക്കുള്ള  പങ്കാണ് ഈ ഉറഞ്ഞു തുള്ളലിന് കാരണമെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം.

നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എംഎല്‍എയുടെ പങ്കും അന്വേഷിക്കണം. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ െ്രെഡവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാനെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ച് റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങള്‍ക്കുള്ള ബന്ധവും അന്വേഷിക്കണം. ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടക്കുവച്ച് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടുണ്ട്. ഈ കേസ് അട്ടിമറിക്കാന്‍ നേരത്തെയും മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതാണ്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ ഇതില്‍ ഗൂഡാലോചനയില്ലെന്നു പറഞ്ഞ് അന്വേഷണത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. ഇതെല്ലാം കേസില്‍ ഇടതു ജനപ്രതിനിധികളായ ചിലര്‍ക്കുള്ള പങ്ക് മറയ്ക്കാനാണെന്നും രമേശ് തിരുവനന്തപുരത്തു പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു