കേരളം

മുകേഷിനെതിരെ സിപിഎം കൊല്ലം ജില്ലാ നേതൃത്വം; വിശദീകരണം തേടിയേക്കും

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ ക്ഷുഭിതനായി സംസാരിച്ച എംഎല്‍എ കൂടിയായ നടന്‍ മുകേഷിനോട് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി വിശദീകരണം തേടിയേക്കും. നാളെ മുകേഷ് കൊല്ലത്ത് മടങ്ങിയെത്തിയാല്‍ ഇക്കാര്യത്തില്‍ വിശദീകരണം തേടിയേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ജനപ്രതിനിധി എന്ന നിലയില്‍ തൃപ്തികരമായ വിധത്തിലല്ല വാര്‍ത്താ സമ്മേളനത്തില്‍ മുകേഷ് പെരുമാറിയത് എന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. ആക്രമിക്കപ്പെട്ട നടിയോട് അനുഭാവമില്ലാത്ത തരത്തില്‍ എന്നു വ്യാഖ്യാനിക്കപ്പെടാവുന്നതാണ് മുകേഷിന്റെ പ്രതികരണം. പരോക്ഷമായി ഇരയ്ക്ക് എതിരാണെന്ന തോന്നല്‍ ഉണ്ടാക്കുന്നതാണ് ഇതെന്നും പാര്‍ട്ടി കരുതുന്നു. ജനങ്ങളില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ സംശയമുണര്‍ത്തുന്ന വിധത്തിലുള്ള പെരുമാറ്റത്തില്‍ വിശദീകരണം തേടുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയുടെ പ്രതികരണം നിരാശാജനകമാണെന്ന് പികെ ശ്രീമതി എംപി പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിയെയും ആരോപണവിധേയനായ നടനെയും ഒരുപോലെ കാണുന്നുവെന്ന നിലപാട് അംഗീകരിക്കാനാവാത്തതാണെന്ന് പികെ ശ്രീമതി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്