കേരളം

അരിക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം കനിയണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴുള്ള അരിക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കനിയണമെന്ന് ധനമന്ത്രി തോമസ് ഐസക്. പഴയ കാരണവന്മാരെപ്പോലെ പത്തായം പൂട്ടിവയ്ക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് അവസാനിപ്പിച്ചാലേ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം പരിഹരിക്കാനാവൂ.

കേരളത്തിന്റെ പ്രത്യേകത അംഗീകരിച്ചുകൊണ്ടല്ല കേന്ദ്രം ഭക്ഷ്യസുരക്ഷാ നിയമം രൂപീകരിച്ചത്. സംസ്ഥാനത്ത് ഭക്ഷ്യ സബ്‌സിഡി ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം കൂടുതലാണ്. ഇത് കേന്ദ്രം അംഗീകരിച്ചുതരുന്നില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതില്‍ കഴിഞ്ഞ സര്‍ക്കാര്‍ കാര്യമായ നടപടിയൊന്നും സ്വീകരിച്ചില്ല. കേന്ദ്രം സമയം നീട്ടിനല്‍കാത്തതിനാല്‍ ഈ സര്‍ക്കാരിന് ധൃതിപിടിച്ച് നടപടികള്‍ എടുക്കേണ്ടിവന്നു. വേണ്ടത്ര അവധാനതയോടെയല്ല മുന്‍ഗണനാ പട്ടിക തീരുമാനിച്ചത്. മുന്‍ഗണനാ ലിസ്റ്റിലുള്ള എല്ലാ വര്‍ക്കും സബ്‌സിഡി ഉറപ്പുവരുത്തുന്നതിന് 900 കോടി നീക്കിവച്ചതായി മന്ത്രി അറിയിച്ചു. റേഷന്‍ കംപ്യൂട്ടര്‍വത്കരണത്തിന് 117 കോടി നീക്കിവച്ചു. വിപണി ഇടപെടലിന് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 200 കോടിയും കണ്‍സ്യൂമര്‍ ഫെഡിന് 150 കോടിയും ഹോര്‍ട്ടികോര്‍പ്പിന് 30 കോടിയും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു