കേരളം

കെഎസ്ഇബി വഴി ഇന്റര്‍നെറ്റ്; 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് കണക്്ഷന്‍ നല്‍കുമെന്ന് ബജറ്ററില്‍ പ്രഖ്യാപനം. മറ്റു കുടുംബങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് കണക്്ഷന്‍ ലഭ്യമാക്കും. ഇന്റര്‍നെറ്റ് സേവനം പൗരവാകാശമാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

കെഎസ്ഇബി ലൈനുകള്‍ക്കൊപ്പം സ്ഥാപിക്കുന്ന ഒപ്റ്റിക് ഫൈബര്‍ ശൃംഖല വഴിയാവും ഇന്റര്‍നെറ്റ സേവനം ലഭ്യമാക്കുക. പതിനെട്ടു മാസം കൊണ്ട് ഇതു പൂര്‍ത്തീകരിക്കും. കെ ഫോണ്‍ എന്ന ഈ പദ്ധതിക്കായി ആയിരം കോടിരൂപ നീക്കിവച്ചിട്ടുണ്ട്. അക്ഷയ, കേന്ദ്രങ്ങളിലും ഫ്രണ്ട്‌സ് ജനസേവന കേന്ദ്രങ്ങളിലും വൈഫൈ സൗകര്യം ലഭ്യമാക്കും.

വിദ്യാഭ്യാസം, ആരോഗ്യം ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഐടി അധിഷ്ഠിതമാക്കും. 2018ഓടെ എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇത്തരത്തില്‍ മാറ്റുകയെന്നാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്