കേരളം

ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ യുവജനസംഘടനകളുടെ മാര്‍ച്ച്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയും യൂത്ത് കോണ്‍ഗ്രസും സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ബജറ്റ് ചോര്‍ന്നതിന് ഉത്തരവാദിയായ ധനമന്ത്രി തോമസ് ഐസക് രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് യുവമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. വി. മുരളീധരന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോലീസിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് അകത്തേക്ക് കടക്കാനുള്ള സമരക്കാരുടെ ശ്രമത്തെ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ യുവമോര്‍ച്ച കുത്തിയിരുന്ന് സമരം നടത്തി.
പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സെക്രട്ടറിയേറ്റിനുമുന്നിലേക്ക് മാര്‍ച്ച് നടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു