കേരളം

വീടില്ലാത്തവര്‍ക്ക് ഫഌറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

ഭവന രഹിതര്‍ക്ക് ഫഌറ്റുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് ബജറ്റില്‍ പ്രഖ്യാപിച്ചു. ഇത് കേവലം കെട്ടിട സമുച്ചയങ്ങള്‍ ആയിരിക്കില്ല. ഫഌറ്റുകളില്‍ സമഗ്രമായ അനുബന്ധ സൗകര്യങ്ങളുമൊരുക്കിയാകും നിര്‍മാണം നടത്തുക. 
നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഒരു ലക്ഷം ഭവനരഹിതര്‍ക്കു വീടുവച്ചു നല്‍കും. ഇതോടൊപ്പം, ഭവന നിര്‍മാണ പദ്ധതികളില്‍ ഉപഭോക്താക്കള്‍ക്ക് വീടിന്റെ പ്ലാന്‍ തെരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. അഞ്ചു വര്‍ഷത്തിനകം 16,000 കോടി രൂപയെങ്കിലും കിഫ്ബിയില്‍ നിന്ന് ഭവനരഹിതര്‍ക്ക് വീടുനിര്‍മിക്കാന്‍ ചെലവഴിക്കേണ്ടതായി വരുമെന്നാണ് വിലയിരുത്തല്‍. പണം കിട്ടിയിട്ടും വീടു വയ്ക്കാന്‍ സാധിക്കാതെ പോയവര്‍ക്ക് വീണ്ടും സഹായം നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്