കേരളം

മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ കൊലവിളി പ്രസംഗത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇതിന്റെ ഭാഗമായി സുരക്ഷാ സംഘത്തില്‍ഡ നാല് കമാന്റോകളെ കൂടി ഉള്‍പ്പെടുത്തി.നിലവില്‍ ആറംഗസംഘമാണ് സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയും സുരക്ഷ വര്‍ധിപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്ത് ഉജ്ജയിനിയിലെ ഒരു പൊതുയോഗത്തിനിടെ പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മംഗളുരൂ സന്ദര്‍ശനത്തിനിടെ സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലും പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.  ഈ പശ്ചാത്തലത്തില്‍ രഹസ്യാന്വേഷണവിഭാഗം നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400