കേരളം

കൂത്താട്ടുകുളത്ത് സ്‌കൂള്‍ ജീപ്പ് മതിലിലിടിച്ച് മൂന്നു മരണം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൂത്താട്ടുകുളത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ ജീപ്പ് മതിലിലിടിച്ച് മൂന്ന് മരണം. കൂത്താട്ടുകുളം മേരിഗിരി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 

13 കുട്ടികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. യുകെജി വിദ്യാര്‍ഥികളായ ആന്‍മരിയ ഷിജി, നയന, ഡ്രൈവര്‍ ജോസ് എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ജീപ്പിന്റെ മുന്‍ ഭാഗത്തിരുന്ന കുട്ടികളാണ് മരിച്ചത്.  

വൈക്കം മേഖലയില്‍ ഇലഞ്ഞിയില്‍ നിന്നും അമിത വേഗതയില്‍  വന്ന ജീപ്പ് എംസി റോഡിലെ മതിലിലിടിക്കുകയായിരുന്നു. അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. സ്‌കൂള്‍ കുട്ടുകളെ കൊണ്ടുപോകുന്നതിനായി കരാറടിസ്ഥാനത്തില്‍ ഓടുന്ന വാനാണിത്. രാവിലെ 8.45ടെ ആയിരുന്നു അപകടം.

ദേവമാത ആശുപത്രിയിലാണ് പരിക്കേറ്റ് വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂത്താട്ടുകുളം മേഖലയിലെ പ്രധാനപ്പെട്ട സ്‌കൂളാണിത്. സ്‌കൂളില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ  പുതുവേലിയില്‍ വെച്ചാണ് അപകടം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്