കേരളം

യുഡിഎഫ് ബാറുകള്‍ അനുവദിച്ചത് ചട്ടം ലംഘിച്ചെന്ന് സിഎജി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബിയര്‍ -വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചത് ചട്ടം ലംഘിച്ചാണെന്ന് സിഎജി റിപ്പോര്‍ട്ട്. 2013 മുതല്‍ 2016 വരെ അനുവദിച്ച ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ അനുവദിക്കുന്നതിലാണ് ചട്ടം ലംഘനം നടന്നത്. ഇക്കാര്യത്തില്‍ ആവശ്യമായ സുതാര്യത യുഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഏഴ് ബാറുകള്‍ക്കും 77 ബിയര്‍- വൈന്‍ പാര്‍ലറുകള്‍ക്കുമാണ്് ഈ കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയത്്. കൂടാതെ ശുചിത്വ പരിശോധനയില്‍ പരാജയപ്പെട്ട 166 ബാറുകള്‍ ബിയര്‍ പാര്‍ലറുകളാക്കി മാറ്റിയിരുന്നു. 
മുഖ്യമന്ത്രി, റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സിഎജി റിപ്പോര്‍ട്ടിലുള്ളത്. ചട്ടവിരുദ്ധമായ തീരുമാനങ്ങളിലാണ് മുഖ്യമന്ത്രി ഒപ്പുവെച്ചത്. മെത്രാന്‍ കായല്‍, കടമക്കുടി തുടങ്ങിയ ഭൂമി സംബന്ധിച്ച ഉത്തരവുകളിലും സര്‍ക്കാര്‍ ചട്ടലംഘനം നടത്തിയതായും, ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ഭൂമി അനുവദിച്ച കാര്യങ്ങളിലും യുഡിഎഫ് സര്‍ക്കാര്‍ ചട്ടം പാലിച്ചില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍