കേരളം

നാഷണല്‍ ടീച്ചിംഗ് വീഡിയോ മത്സരത്തില്‍ മലയാളി യുവ അധ്യാപകന് മൂന്നാം സ്ഥാനം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പുമായി സഹകരിച്ച് ഐസിടി അക്കാദമി സംഘടിപ്പിച്ച നാഷണല്‍ ടീച്ചിംഗ് വീഡിയോ കോണ്‍ടസ്റ്റായ 'ഡിജിഗുരു' മത്സരത്തില്‍ മലയാളി യുവ അധ്യാപകന്‍ വിപിന്‍ ഗോപന് മൂന്നാം സ്ഥാനം. തിരുവനന്തപുരം കരമന സ്വദേശിയായ വിപിന്‍ ഗോപന്‍ ട്രിനിറ്റി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ അസിസ്റ്റന്റ് പ്രഫസറാണ്.
കേന്ദ്രസര്‍ക്കാര്‍ സഹകരണത്തോടെ നടത്തിയ മത്സരത്തിലേക്ക് ആയിരക്കണക്കിന് മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. 11 അംഗങ്ങളടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി മികച്ച പത്തു പേരെ തിരഞ്ഞെടുക്കുകയായിരുന്നു. പബഌക് വോട്ടിംഗിലൂടെയാണ് വിപിന്‍ ഗോപന്‍ മൂന്നാം സ്ഥാനത്തെത്തിയത്. തമിഴ്‌നാട് സ്വദേശിയായ ഗുരുഅമ്മാള്‍, ആന്ധ്രാപ്രദേശ് സ്വദേശി ലക്ഷ്മി എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വിപിന്‍ ഗോപന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്