കേരളം

മണിയുടെ മരണം: സി.ബി.ഐ. അന്വേഷിക്കണംമണിയുടെ ഭാര്യ ഹൈക്കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സി.ബി.ഐ. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കലാഭവന്‍ മണിയുടെ ഭാര്യ നിമ്മി ഹൈക്കോടതിയില്‍. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
മണിയുടെ മരണം കൊലപാതകമാണെന്നും കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ കേസ് സി.ബി.ഐ.യ്ക്ക് വിടുന്നുവെന്ന് പത്രമാധ്യമങ്ങള്‍ വഴി അറിഞ്ഞിരുന്നെങ്കിലും അന്വേഷണം ആരംഭിച്ചോ എന്നതില്‍ വ്യക്തതയില്ലാത്തതിനെത്തുടര്‍ന്നാണ് അഡ്വ. ഉദയഭാനു മുഖേന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
അന്വേഷണ പുരോഗതി സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി ഇന്നലെ ആവശ്യപ്പെടുകയായിരുന്നു. സി.ബി.ഐ.യോടും റിപ്പോര്‍ട്ട് തേടിയിരുന്നു.
കലാഭവന്‍ മണിയുടെ മരണം കൊലപാതകം തന്നെയാണ് എന്നതില്‍ കുടുംബം ഉറച്ചുനില്‍ക്കുന്നതായാണ് സഹോദരന്‍ രാമകൃഷ്ണന്‍ പറഞ്ഞിരുന്നത്. ചാലക്കുടി പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍