കേരളം

വിജിലന്‍സിന് പ്രത്യേക അവകാശങ്ങളില്ല: ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്. 

വിജിലന്‍സ് കേരള പൊലീസിന്റെ ഭാഗം മാത്രമെന്നും അതിന് പ്രത്യേക അവകാശങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കള്ളപ്പരാതികള്‍ തിരിച്ചറിയാനുള്ള ആര്‍ജവം വിജിലന്‍സിനു വേണം. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്നും കോടതി വിജിലന്‍സിനോടു നിര്‍ദേശിച്ചു.

നേരത്തെ ഇതേ കേസ് കൈകാര്യം ചെയ്തപ്പോഴും ഇപി ജയരാജന്റെ ബന്ധുനിയമ കേസ് പരിഗണിച്ചപ്പോഴും ഹൈക്കോടതി വിജിലന്‍സിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജ് ആണോയെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് പരിശോധിക്കുന്ന സ്ഥിതിയാണെന്നുമായിരുന്നു കോടതിയുടെ പരാമര്‍ശങ്ങള്‍. 

ശങ്കര്‍ റെഡ്ഡിക്ക് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

കള്ളാ, നീ കവര്‍ന്നത് സ്വപനം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

നാടന്‍ പാട്ട് കലാകാരിയായ കോളജ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ച നിലയില്‍

സംസ്ഥാനത്ത് ശക്തമായ മഴ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!