കേരളം

മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസം; ജില്ലാ പ്രസിഡന്റ് അടക്കം  ആറുശിവസേനക്കാര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വനിതാ ദിനത്തില്‍ മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി ആര്‍ ദേവന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. കെ.വൈ കുഞ്ഞുമോന്‍, കെ.യു രതീഷ്,എ.വി വിനീഷ്,ടി.ആര്‍ ലെനിന്‍,കെ.കെ ബിജു, അരവിന്ദന്‍, രാജേഷ് എന്നിവരാണ്  അറസ്റ്റിലായ മറ്റുള്ളവര്‍. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതിയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനും ഇവര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തിടേടുണ്ട്.

ഇന്നലെ വൈകിട്ടോടെയാണ് കയ്യില്‍ ചൂരല്‍വടികളുമായി എത്തിയ ശിവസേന സദാചാര ഗുണ്ടകള്‍ യുവതി യുവാക്കള്‍ക്കെതിരെ അക്രമം നടത്തിയത്. പൊലീസിന്റെ സാനിധ്യത്തിലായിരുന്നു അക്രമം. മാധ്യമപ്രവര്‍കത്തകരെ മുന്‍കൂട്ടി അറിയിച്ചതിന് ശേഷമായിരുന്നു ശിവസേനക്കാരുടെ അഴിഞ്ഞാട്ടം. പൊലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും ഒന്‍പത് പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ഡ പ്രതിഷേധിച്ച് വിവധ സംഘടനകള്‍ മറൈന്‍ ഡ്രൈവില്‍ കിസ്സ് ഓഫ് ലൗ ഉള്‍പ്പെടെയുള്ള വിവധ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി