കേരളം

ശിവസേനയുടെ സദാചാര അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്‌ഐയുടെ സ്‌നേഹ ഇരിപ്പ് ആരംഭിച്ചു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  മറൈന്‍ഡ്രവില്‍ ഇന്നലെ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസ അഴിഞ്ഞാട്ടത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന പ്രതിഷേധ പരിപാടി സ്‌നേഹ ഇരിപ്പ്  മറൈന്‍ ഡ്രൈവില്‍ ആരംഭിച്ചു.  എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും സംയുത്മായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.  സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. 
സദാചാര ഗുണ്ടായിസത്തിനെതിരെ വിവിധ സംഘടമകള്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. എം സ്വരാജ് എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. 

രാവിലെ എറണാകുളം ലോ കോളജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം നടത്തി. ലോ കോളജില്‍ നിനന്നും നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ മറൈന്‍ഡ്രൈവില്‍ പ്രകടനത്തിനെത്തി. ഇന്നുവൈകുന്നേരം കിസ്ഓഫ് ലൗവും മറൈന്‍്രൈഡവില്‍ പ്രതിഷേധത്തിനായി ഒത്തുകൂടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ