കേരളം

പൊലീസ് പ്രതികള്‍ക്കൊപ്പം നിന്ന് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നു; വിഎസ് അച്യുതാനന്ദന്‍ 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സഹോദരിമാരുടെ വീട്ടില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ എത്തി. പൊലീസ് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പല കേസുകളിലും പൊലീസ് പ്രതികള്‍ക്കൊപ്പം നിന്ന് മുതലെടുപ്പ് നടത്താനാണ് ശ്രമിക്കുന്നത്. കുട്ടികളുടെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം നല്‍കണം. നീതികേട് കാണിച്ച പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സിപിഎം നേതാക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത് കെട്ടിചമച്ചതാണ്. വിഎസ് പറഞ്ഞു. 

തന്റെ മക്കള്‍ക്ക് നീതി ലഭിക്കണമെന്നും ഇനിയൊരു കുടുംബത്തിനും ഈ ഒരു ഗതി വരരുത് എന്നും പെണ്‍കുട്ടികളുടെ അമ്മ വിഎസിനോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു