കേരളം

മുഖ്യമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവന്തപുരം: കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന നടത്തിയ സദാചാര ഗുണ്ടായിസത്തെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കം നിയമസഭയില്‍ ഇന്നും തുടരുന്നു. ശിവസേനക്കാരെ കോണ്‍ഗ്രസ് വാടകയ്‌ക്കെടുത്തതാണ് എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ന്റെ പരാമര്‍ശം പിന്‍വലിക്കണം എന്നാവസ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേളയില്‍ സഭയില്‍ ബഹളം വെക്കുന്നു. പ്രതിപക്ഷം പ്ലകാര്‍ഡുകളുമായി പ്രതിഷേധിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്കേറ്റം.

താന്‍ സീറ്റ് വിട്ടിറങ്ങി എന്ന ആരോപണം വസ്തുതാ വിരുദ്ധമെന്ന് മുഖ്യമന്ത്രി. കോണ്‍ഗ്രസാണ് സംഘപരിവാറുമായി കൂട്ടുകൂടുന്നത്. സംഘപരിവാറിനേയും ശിവസേനയേയും പറയുമ്പോള്‍ കോണ്‍ഗ്രസിന് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി സഭ ബഹിഷ്‌കരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്