കേരളം

അമരീന്ദറിന് ഇത് പിറന്നാള്‍ സമ്മാനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് എഴുപത്തിയഞ്ചാം പിറന്നാള്‍ സമ്മാനമായി പഞ്ചാബ് തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ വന്‍ വിജയം. കേവല ഭൂരിപക്ഷത്തിന് 59 സീറ്റുകള്‍ വേണ്ടയിടുത്താണ് 77 സീറ്റുകളില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിനായത്. തുക്ക് മന്ത്രിസഭയ്ക്കായിരുന്നു അഭിപ്രായ സര്‍വെകളില്‍ മുന്‍തൂക്കമുണ്ടായിരുന്നതെങ്കിലും അഭിപ്രായ സര്‍വെകളെ പൂര്‍ണമായും പിന്തള്ളിയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ശക്തമായയ തിരിച്ചുവരവ് നടത്തിയത്. പാട്യാലയില്‍ നിന്നും ജനവിധി തേടിയ അമരീന്ദര്‍ സിംഗ് തന്നെയാവും പഞ്ചാബ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. 

കോണ്‍ഗ്രസിന് പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്നോട്ട് വെക്കാന്‍ മറ്റൊരു പോരില്ലായിരുന്നു. നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് അടുക്കും ചിട്ടയുമായ പ്രവര്‍ത്തനങ്ങളുമായാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ പഞ്ചാബില്‍ പാര്‍ട്ടിയെ മുന്നോട്ട് നയിച്ചത്. അതിനുമുമ്പായി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ കോഫി വിത്ത് ക്യാപ്റ്റന്‍ എന്ന പ്രചാരണ പരിപാടിക്കും വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. അമരീന്ദര്‍ രണ്ട് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും ലുംബി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു. പഞ്ചാബില്‍ ആംആദ്മിയാകും മുഖ്യപ്രതിപക്ഷം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്