കേരളം

എംഎല്‍എമാര്‍ക്ക് മാത്രമായി മൊബൈല്‍ ആപ്പ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സാമാജികര്‍ക്കായി മാത്രമായി ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉപയോഗിക്കാവുന്ന മൊബൈല്‍ ആപ്. കേരള നിയമസഭയെന്നാണ് ആപിന്റെ പേര്. ആപ്ലിക്കേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

ആപ്പില്‍ സാമാജികര്‍ക്കായി സ്പീക്കറുടെ സന്ദേശം, അറിയിപ്പുകള്‍, ബില്ലുകള്‍, കമ്മിറ്റികള്‍, ഡയറക്ടറികള്‍, ബിസിനസ്, ചോദ്യോത്തരങ്ങള്‍, ഇ-ബുക്കുകള്‍,അപേക്ഷാഫോറങ്ങള്‍, ബജറ്റ്, ബുള്ളറ്റിന്‍, അന്വേഷണം, നിയമസഭാ വെബ്‌സൈറ്റ്, നിയമസഭാ ലൈബ്രറി തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

നിയമസഭാ സാമാജികര്‍ക്കോ, സാമാജികര്‍ രേഖാമൂലം നിര്‍ദേശിക്കുന്ന പേഴ്‌സണല്‍ സ്റ്റാഫിനോ മാത്രമേ ഈ ആപ്പ് ഉപയോഗിക്കാനാവൂ. മൊബൈല്‍ നമ്പറിന്റെ അടിസ്ഥാനത്തിലാണ് ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള അനുമതി നിശ്ചയിക്കുന്നത്. മൊബൈല്‍ ആപ്പ് സംബന്ധിച്ച സംശയനിവാരണത്തിന് സാമാജികര്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്കും നിയമസഭയില്‍ ഒരുക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്